തളിപ്പറമ്പ :ബിജെപി കൗൺസിലറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് തികച്ചും ആപലപനീയമണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു തളിപ്പറമ്പ നഗര സഭയിലെ മാലിന്യമുക്തവുമായി ബന്ധപ്പെട്ട് ഉണ്ടായ ചർച്ചയ്ക്കിടെ ഇന്ന് തളിപ്പറമ്പ് അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് കാരണം ഇവിടെ ഭരിച്ച ഇരു മുന്നണികളും ആണെന്ന് ചൂണ്ടിക്കാണിച്ച തൃച്ചംബരം കൗൺസിലർ പി വി സുരേഷിനെ യാതൊരു പ്രകോപനവും ഇല്ലാതെ ഓടിയെത്തി അക്രമിച്ച സിപിഎം കൗൺസിലർ
ലത്തീഫിന്റെ നടപടിയിൽ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പലയിടത്തും യഥേഷ്ടം കക്കൂസ് മാലിന്യം ഓവുചാലുകളിലൂടെ യും തോടുകളിലൂടെയും ഒഴുക്കി വിടുന്ന അവസ്ഥ ആണ് ഇന്ന് തളിപ്പറമ്പിൽ ഉള്ളത്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാൻ കാരണം ഇവിടെ ഭരിച്ച എൽഡിഎഫും യുഡിഎഫും യഥാസമയം വേണ്ട നടപടികൾ എടുക്കാത്തതാണ്. ആയത് ഇവരുടെ വീഴ്ചയാണ് എന്ന് കൗൺസിൽ ഹാളിൽ വച്ച് ബിജെപിയുടെ നിലപാട് പറഞ്ഞ കൗൺസിലറെയാണ് ലത്തീഫ് മർദ്ദിച്ചത് കൂടാതെ ചില കൗൺസിലർമാർ ഹാളിൽ നിന്ന് ഇറങ്ങി പോകുമ്പോൾ കൗൺസിലറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം നടപടിയിൽ ബി.ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപൻ , അശോക് കുമാർ പ്രദീപൻ , ഉണ്ണികൃഷ്ണൻ പണ്ടാരി എന്നിവർ സംസാരിച്ചു
Protests over assault on BJP councilor in Taliparamba Municipality